Tuesday, 4 June 2013

ഓർമ്മകൾ

ഓർമ്മകൾ 

ഇന്നും തെളിയുന്നെൻ  ഓർമകളിൽ 
അനാഥത്വം  പേറുന്ന  പിഞ്ചു  ബാല്യം 
എന്തിനെന്നറിയാതെ എവിടെയെന്നറിയാതെ 
എപ്പോഴോ ഇരുളിൽ മറഞ്ഞ ബാല്യം 
നൊമ്പരമുണർത്തുന്ന ഓർമ്മകൾ പേറി 
ഇന്നുമെൻ ഹൃത്തടം അസ്വസ്ഥമാകുന്നു 
രാഗവും താളവുമില്ലാതെ പോയൊരാ 
വ്രണിതമാം  ബാല്യത്തിൻ രൂപഭാവം 
എന്നുമെൻ  മനസ്സിന്റെ  കോണിലായി 
ഒതുങ്ങുന്നു സത്യത്തിൻ മണി മുത്തുകൾ 
തപ്തമായി  തീർന്നൊരു ഭാവമായി 
ആടുന്നു  ചടുലതയോടെന്റെ മുന്നിൽ 
ആർക്കോ  പിഴച്ചൊര  പിഴവിൻറെ 
ശാപവും  പേറിയലയുന്നു  ഭ്രാന്തമായി 
ഒന്നുമെനിക്കു  കാണണ്ട കേൾക്കണ്ട 
എന്നിട്ടും പായുന്നു മനസ്സിനിയും  പിന്നിലേക്ക്‌ 
ശപ്തമായി  ഒർമകലുരുകുന്നു  ഇപ്പോൾ 
കാലങ്ങല്ലോക്കെ കടന്നു പൊയെക്കിലും  
മാറ്റമില്ലാതെ  തുടരുന്നതിതു  മാത്രം 
മുന്നോട്ടു  പായുന്നു  കാലചക്രങ്ങള്ളിന്നു 
എന്നെ  നയിക്കുവതെന്തീ  വിധം ?
എങ്കിലും  ഒർമകലിലെൻക്കിൽ  ജീവിതം 
സങ്കൽപ്പ  കാർമുഖം  പൂത്തു  വിടരുകില്ല 

No comments:

Post a Comment