പ്രതീക്ഷ
നയമിഷികം മാത്രമായ സ്നേഹ ബന്ധങ്ങൾ
പൊള്ളയായ ആചാര വാക്കുകൾ
മനസ്സിനെ മറച്ചു വയ്ക്കുന്ന പച്ച ചിരികൾ
എവിടെ നിന്നോ പറന്നു വന്നു
എവിടേയ്ക്കോ പറന്നകലാൻ
വെമ്പ ന്ന കിളികൾ
അവയുടെ ഇണക്കവും പിണക്കവും
മോഹവും മോഹ ഭംഗങ്ങളും
ശബ്ദാജനകമായ കുറേ ദിനങ്ങൾ
ഇന്നലയുടെ ഓർമ്മകളെ അണച്ചു പിടിച്ചു
നാളെയുടെ ദിനങ്ങളെ സ്വപ്നം കാണു മ്പൾ
അറിയാതെയെന്ക്കിലും മനസ്സു തേങ്ങുന്നു
ഇതോ പ്രതീക്ഷയുടെ ഉൾവിളി ?
No comments:
Post a Comment